കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വൻ സ്‌ഫോടക ശേഖരം പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ നിന്ന് പുലർച്ചെ നാല് മണിയോടെയാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ആർപിഎഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 117 ജലാറ്റിൻ സ്റ്റിക്കും, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്.
സ്ഫോടക ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് യാത്രക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍ നിന്ന് തലശ്ശേരിക്കാണ് യാത്രക്കാരി ടിക്കറ്റ് എടുത്തിരിക്കുന്നത്. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശിനി രമണിയാണ് പിടിയിലായത്. രമണിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.