ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവും നാലുതവണ കേരളത്തിൽ നിന്നുള്ള ലോക്സഭാംഗവുമായ പി സി ചാക്കോ പാർട്ടി വിട്ടു. സ്ഥാനാർഥി നിർണയത്തിൽ അവഗണനയുണ്ടായതിനെ തുടർന്ന് പാർട്ടിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടർന്നാണ് രാജി വെച്ചത് എന്ന് ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അദ്ദേഹം ഒരു പട്ടിക സമർപ്പിക്കുകയും, ചില പ്രതിനിധികളെ നിർദ്ദേശിക്കുകയും ചെയ്തിരുന്നു കൂടാതെ തന്നെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇതൊന്നും പരിഗണിച്ചില്ല എന്നാണ് ആരോപണം.