gnn24x7

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

0
482
gnn24x7

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഇതോടെ കെ ടി ജലീലും ഇ പി ജയരാജനും നാല് എംഎൽഎമാരും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ തിരുവനന്തപുരം സി ജെ എം കോടതിയിൽ സർക്കാർ ഹർജി നൽകിയെങ്കിലും അത് തള്ളുകയായിരുന്നു. തുടർന്ന് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊതു മുതല്‍ നിശിപ്പിച്ച കേസ് നിലനില്‍ക്കുന്നതിനെത്തുടർന്ന് എം.എല്‍.എമാര്‍ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി പറഞ്ഞത്.

2015 ലാണ് കെ.എം മാണി ധനമന്ത്രിയായിരിക്കെ അദ്ദേഹം ബജറ്റ് അവതരിപ്പിക്കുമ്പോൾ സഭയ്ക്കുള്ളിൽ കയ്യാങ്കളിയും സംഘര്‍ഷവും ഉണ്ടായത്. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു എം.എല്‍.എമാർ പ്രതിഷേധം നടത്തിയത്. തുടര്‍ന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. ഇത് സംബന്ധിച്ച് ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here