gnn24x7

പ്രധാനമന്ത്രിക്കെതിരെ അവാര്‍ഡ് ദാന ചടങ്ങിൽ നഗ്നയായി പ്രതിഷേധിച്ച് ഫ്രഞ്ച് നടി

0
395
gnn24x7

തിയേറ്ററുകള്‍ തുറക്കാന്‍ തയ്യാറാകാത്ത ഫ്രാന്‍സ് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഒരു ഫ്രഞ്ച് നടി സിസാർ അവാര്‍ഡ് ദാന ചടങ്ങിൽ നഗ്നയായി പ്രതിഷേധിച്ചു. ഫ്രാൻസിന്റെ ഓസ്കറിന് തുല്യമായ വേദി സീസര്‍ അവാര്‍ഡ് ദാന ചടങ്ങിൽ 57 കാരിയായ നടി കോറീനി മസീറോ രക്തക്കറയുള്ള വസ്ത്രത്തിന് മുകളിൽ കഴുത വസ്ത്രം ധരിചാണ് എത്തിയത്. പിന്നീട് ഈ വസ്ത്രം വേദിയിൽ വെച്ച് തന്നെ ഉപേക്ഷിക്കുകയായിരുന്നു.

മൂന്നുമാസത്തിലേറെയായി ഫ്രാൻസിൽ തീയേറ്ററുകൾ അടച്ചിരിക്കുകയാണ്. മിക്ക രാജ്യങ്ങളിലും തിയേറ്ററുകള്‍ തുറക്കുകയും മുടങ്ങിയിരുന്ന പല ഷൂട്ടിങ്ങുകളും ആരംഭിക്കുകയും ചെയ്‌തെങ്കിലും ഫ്രഞ്ച് സര്‍ക്കാര്‍. മാത്രം തീയേറ്ററുകൾ തുറക്കില്ല എന്ന തീരുമാനത്തിലാണ്.

തിയേറ്ററുകള്‍ തുറക്കണമെന്നും കലാരംഗത്തെ സഹായിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വേദിയിൽ കോറീനി മസീറോ പൂര്‍ണ്ണ നഗ്നയായി നിന്നു. കൂടാതെ കോറീനിയുടെ ശരീരത്തില്‍ ഞങ്ങള്‍ക്ക് കല തിരിച്ചുവേണമെന്നും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്ലെങ്കില്‍ ഭാവിയില്ലെന്നും എഴുതിയിരുന്നു.

gnn24x7