മ്യാന്മർ പട്ടാളം കഴിഞ്ഞ ദിവസങ്ങളിൽ 114 പേരെ കൊന്നൊടുക്കി. മരിച്ചവരിൽ കുട്ടികളുമുണ്ട്. പട്ടാള ഭരണകൂടം ഭരണത്തിലെത്തിയ ശേഷം ഏറ്റവും കൂടുതൽ പേരെ കൊന്നൊടുക്കിയത് ഈ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ്.
സർക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരി ഒന്നിനാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്. ഇതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. ഇതുവരെ നാനൂറിലേറെപ്പേരെയാണ് പൊലീസും പട്ടാളവും പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി വെടിവച്ചുകൊന്നത്.
കൂട്ട കൊലപാതകത്തെ തുടർന്ന് രൂക്ഷ വിമർശനവുമായി വിവിധ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിരുന്നു.







































