കേരളത്തിലെ കണ്ണൂർ ജില്ലയിലെ അടുത്തുള്ള പട്ടണമായ പയ്യനൂരിൽ നിന്ന് നാല് കിലോമീറ്റർ അകലെ കടലിൽ വില്ലനായി ജെല്ലി ഫിഷുകൾ. അതേസമയം ഇവിടുത്തെ മൽസ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിലാണ്. ജെല്ലി ഫിഷുകളുടെ ആക്രമണത്തെ പേടിച്ച് കടലിൽ പോകാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് മൽസ്യത്തൊഴിലാളികൾ.
പഞ്ഞിക്കെട്ട് പോലെ ഒഴുകി നടക്കുന്ന ജെല്ലി ഫിഷുകൾ കാണാൻ ഭംഗിയാണെങ്കിലും ഇവർ മൽസ്യത്തൊഴിലാളികൾക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. മനുഷ്യന്റെ ഹൃദയം, നാഡി വ്യവസ്ഥ കോശങ്ങൾ എന്നിവയെ ഒരേ സമയം ആക്രമിക്കാൻ ശേഷിയുള്ള വിഷമാണ് ജെല്ലി ഫിഷിന്റെ ശരീരത്തുള്ളത് കൂടാതെ ഇവ വല നശിപ്പിക്കുകയും ചെയ്യും.അതുകൊണ്ടുതന്നെ ജെല്ലിഫിഷിന്റെ സാന്നിധ്യം മത്സ്യങ്ങളെ കാര്യക്ഷമമായി പിടിക്കാൻ ബുദ്ധിമുട്ടാക്കുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.
പരമാവധി രണ്ടു വർഷം വരെയാണ് ഇവയുടെ ആയുസ്സ്. ഒരു പൂർണ്ണ വളർച്ചയെത്തിയ ജെല്ലി ഫിഷിന്റെ ഭാരം ഒന്നരകിലോ വരെയാണ്. കടലിലെ കാലാവസ്ഥയുടെ മാറ്റമായിരിക്കാം ഇവയുടെ സാന്നിധ്യത്തിന് കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്






































