gnn24x7

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

0
175
gnn24x7

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സ്റ്റാലിനടക്കം 34 പേരാണ് മന്ത്രി സഭയില്‍ ഉള്ളത്. മുഖ്യമന്ത്രി പദവിയോട് ഒപ്പം തന്നെ അദ്ദേഹം ആഭ്യന്തര മന്ത്രിയായും മറ്റ് ചില വകുപ്പുകളിലും കൂടി ചുമതയേറ്റിട്ടുണ്ട്.

രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. ഇതാദ്യമായി ആണ് എംകെ സ്റ്റാലിൻ മുഖ്യമന്ത്രി പദവിയിലെത്തുന്നത്.

234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ 158 സീറ്റുകളിലാണ് ഡി.എം.കെ സഖ്യം നേടിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here