gnn24x7

കേരളത്തിന് ആവശ്യമായ വാക്‌സിൻ എന്ന് നൽകുമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി

0
303
gnn24x7

കൊച്ചി: സംസ്ഥാനത്തെ കോവിഡ് വാക്സിൻ ദൗർലഭ്യത്തിലായതിനാൽ കേരളത്തിന് ആവശ്യമായ വാക്‌സിൻ എന്ന് നൽകുമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം ഇക്കര്യത്തിൽ വ്യക്തമായ മറുപടി നൽകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വാക്സിൻ ലഭ്യത സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒറ്റപ്പാലം സ്വദേശി ടിപി പ്രഭാകരന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിർദ്ദേശം. നിലവിൽ എത്ര സ്റ്റോക്ക് വാക്സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപെട്ടിട്ടുണ്ട്.

അതേസമയം കൊവിഡ് വാക്‌സിൻ വിതരണം നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്നും സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here