ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റ കൈകാര്യം ചെയ്യുന്ന എയർ ഇന്ത്യയുടെ പാസഞ്ചർ സർവീസ് സിസ്റ്റത്തിന്റെ ഡാറ്റാ പ്രോസസറിലെ പ്രധാന സൈബർ ആക്രമണത്തിൽ 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്.
2011 ഓഗസ്റ്റ് 26 മുതൽ 2021 ഫെബ്രുവരി 3 വരെയുള്ള വിവരങ്ങൾ ചോർന്നതായി എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവരങ്ങൾ ചോർന്നത്. യാത്രക്കാരുടെ ക്രെഡിറ്റ് കാർഡ്, പാസ്പോർട്ട് വിവരങ്ങൾ, ഫോൺ നമ്പർ തുടങ്ങിയവയെല്ലാം ചോർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സൈബര്‍ ആക്രമണത്തിൽ ആന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഡാറ്റ ചോരാത്ത സർവറുകൾ സുരക്ഷിതമാക്കുക, ഡാറ്റാ സുരക്ഷ വീഴ്ചയിൽ സ്പെഷ്യലിസ്റ്റുകളുമായി ഇടപഴകുക, ക്രെഡിറ്റ് കാർഡ് നൽകുന്നവരുമായി ബന്ധപ്പെടുക, പതിവ് വൈമാനികരുടെ പാസ്വേർഡുകള്‍ പുനസജ്ജമാക്കുക എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.