വാട്ടർഫോർഡ്: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ എതിർപ്പ് ശക്തമാകുന്നതിനിടെയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വാക്സിൻ ചലഞ്ച് എന്ന വേറിട്ട ഒരു പ്രതിഷേധ കാമ്പയിൻ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ തുടർന്നു വന്ന സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ എന്ന നയമാണ് സംസ്ഥാന സർക്കാരിന്റേത്. എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ ലഭ്യമാക്കും എന്ന് കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ വേണ്ടി ജനങ്ങള്‍ സ്വമേധയാ തുടങ്ങിയ വാക്‌സിന്‍ ചലഞ്ച് യുകെയിലും അയര്‍ലണ്ടിലുമായി മുപ്പതോളം ബ്രാഞ്ചുകളുള്ള സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ എഐസിയും ആവേശപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ ബ്രാഞ്ചുകൾ ഇതിനോടകം സംഘടിപ്പിച്ച് വൻ വിജയമായ ബിരിയാണി ഫെസ്റ്റിവൽ അയർലണ്ടിലെ വാട്ടർഫോർഡ് ബ്രാഞ്ചും ഏറ്റെടുക്കുകയാണ്. ഇതിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കോവിഡ് വാക്സിൻ ചലഞ്ചുമായി ബന്ധപ്പെട്ട അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്. ജൂൺ 13 ഞായറാഴ്ചയാണ് വാട്ടർഫോർഡ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ബിരിയാണി മേള സംഘടിപ്പിക്കുന്നത്.
വാട്ടർഫോർഡും പരിസര പ്രദേശങ്ങളും കോർക്ക്, കിൽക്കെനി, നീന എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട ബ്രാഞ്ചിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തകർ വീടുകളിൽ ബിരിയാണി എത്തിക്കുന്നതാണ്. വാട്ടർഫോർഡിലെ പ്രശസ്തമായ ഹോളിഗ്രയിൽ റെസ്റ്റോറൻ്റാണ് സ്വാദിഷ്ടമായ ബിരിയാണി തയ്യാറാക്കുന്നത്.
നമ്മുടെ നാടിനെ കോവിഡ് മഹാമാരിയിൽ നിന്നും കരകയറ്റാനുള്ള ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് എഐസി വാട്ടർഫോർഡ് ബ്രാഞ്ച് അഭ്യർത്ഥിക്കുന്നു.
ഓർഡർ നൽകുന്നതിന് ബന്ധപ്പെടുക.
വാട്ടർഫോർഡ് ( അനൂപ് ജോൺ – 0872658072, ബിനു തോമസ്-0876261088)
കോർക്ക് (രാജു ജോർജ്-0879449893, സരിൻ വി.സദാശിവൻ- 0892415234)
കിൽക്കെനി (ഷിനിത്ത് എ.കെ -0870518520)
നീന (റിനു കുമാരൻ രാധാനാരായണൻ- 0873588780)





































