വാഷിംഗ്ടണ്‍: കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ അമേരിക്കന്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യം പകര്‍ത്തിയ പതിനെട്ടുകാരിക്ക് പുലിറ്റ്‌സര്‍ പ്രൈസില്‍ പ്രത്യേക അവാര്‍ഡ്. ഡാര്‍നല്ല ഫ്രേസിയറാണ് പുരസ്‌കാരത്തിന് അർഹനായത്.
സംഭവസമയത്ത് ഫ്രേസിയറിന് 17 വയസാണുണ്ടായിരുന്നത്. ഫ്‌ളോയ്ഡിന്റെ കൊലപാതകം വീഡിയോയില്‍ പകര്‍ത്താന്‍ ധീരത കാണിച്ചതിനാണ് ഫ്രേസിയറിന് പുരസ്ക്കാരം നൽകുന്നത് എന്ന് പുലിറ്റ്‌സർ ബോർഡ് അംഗം പറഞ്ഞു.
ജോര്‍ജ് ഫ്‌ളോയ്ഡിനെ അമേരിക്കന്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യം ഡാർനെല്ല ഫ്രേസിയർ തന്റെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.