gnn24x7

ഒമാനിൽ മൂന്ന് പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

0
200
gnn24x7

മസ്‌കത്ത്: ഒമാനിൽ ബ്ലാക്ക് ഫംഗസ് (മുകോർമൈക്കോസിസ്) രോഗം കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു രോഗികളിലാണു ബ്ലാക്ക് ഫംഗസ് രോഗം കണ്ടെത്തിയത്. കറുത്ത ഫംഗസ്, മുകോർമൈക്കോസിസ് എന്നും അറിയപ്പെടുന്നു, ഇത് അപൂർവവും എന്നാൽ അപകടകരവുമായ അണുബാധയാണ്.

ചൊവ്വാഴ്ച മാത്രം 33 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ കൊറോണ വൈറസ് അണുബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് രോഗം കൂടി കണ്ടെത്തിയിരിക്കുന്നത്.

ആശുപത്രികളിൽ ഇപ്പോൾ കിടക്കകളുടെ കുറവ് നേരിടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.അതീവ ഗുരുതര രോഗികളെ മാത്രമാണ് ആശുപത്രികളില്‍ നിര്‍ത്തുന്നതെന്നും പലയിടങ്ങളിലും കൊവിഡ് രോഗികളെ ഏതാനും മണിക്കൂറുകള്‍ മാത്രം എമര്‍ജന്‍സി വിഭാഗത്തില്‍ കിടത്തിയ ശേഷം വീടുകളിലേക്ക് തന്നെ മടക്കി അയക്കേണ്ട അവസ്ഥയാണെന്നും അധികൃതർ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here