gnn24x7

കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റു

0
366
gnn24x7

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റു. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സുധാകരനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ചുമതല ഏറ്റെടുത്തു.

ഹൈക്കമാന്റ് പ്രഖ്യാപനം വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ കെ സുധാകരൻ ചുമതല ഏറ്റെടുത്തത്.

ഉച്ചയ്ക്ക് ശേഷം സുധാകരന്റെ അധ്യക്ഷതയിൽ ചേരുന്ന നേതൃയോഗത്തിൽ കെപിസിസി, ഡിസിസി പുനഃസംഘടനയുൾപ്പെടെയുളള കാര്യങ്ങളിൽ പ്രാഥമിക ചർച്ചയുണ്ടാകും. അഞ്ചംഗ സമിതിയെ ഡിസിസി പുനഃസംഘടനയ്ക്കായി നിയോഗിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

gnn24x7