gnn24x7

ചൈനയിലെ വാക്സിനേഷൻ, 100 കോടിയിലേക്ക്

0
120
gnn24x7

ബീജിങ്: മറ്റൊരു രാജ്യത്തിനും സാധിക്കാത്ത വേഗത്തിലാണ് അടുത്ത കുറച്ച് ദിവസങ്ങലായി ചൈനയില്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം. വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടിയോടടുത്തു എന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ 250 കോടിയോളം ഡോസുകളാണ് ഇതുവരെ കുത്തിവെച്ചത്. ഇതില്‍ 40 ശതമാനവും ചൈനയിലാണ്. ബുധനാഴ്ച വരെ ചൈന 945 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തു.

ചൈനയിലെ 140 കോടിയോളം വരുന്ന ജനങ്ങള്‍ വാക്‌സിനേറ്റഡാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതിയെന്നാണ് കണക്കുകള്‍ പറയുന്നത്. വൈറസിന്റെ വ്യാപനം കുറഞ്ഞതോടെയാണ് തുടക്കത്തില്‍ ആളുകള്‍ വാക്‌സിനേഷന്‍ മടി കാണിച്ചത്. പിന്നീട് വാക്‌സിനേഷന് മടികാണിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ചൈനയിലെ വാക്‌സിനേഷന്‍ അതിവേഗത്തിലാണ് 100 കോടിയിലേക്കെത്താന്‍ പോകുന്നത്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here