gnn24x7

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില്‍ അതൃപ്‌തി; പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് യു.എന്‍

0
178
gnn24x7

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില്‍ അതൃപ്‌തി; പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് യു.എന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐ.ടി ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് യു.എന്‍ പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നല്‍കി.  പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമെന്നും ഇത് പുനഃപരിശോധിക്കണമെന്നും യു.എന്‍. ചൂണ്ടിക്കാട്ടി.

സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങള്‍. ഈ നിയമങ്ങൾ പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരുമെന്നും യു.എൻ വിശദമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here