ജമ്മു കശ്മീരിലെ ശ്രീനഗര്‍ പരംപോറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി കൊലപാതക കേസുകളിലെ പ്രതിയായിരുന്ന നദീം അബ്രാർ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തായിബ ഉന്നത കമാൻഡൻ ആണ് നദീം അബ്രാർ. മറ്റൊരു ഭീകരവാദിയെയും കൂടെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു.
അബ്രാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യവേ ഒരു വീട്ടിൽ തന്‍റെ ആയുധം ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ഇയാൾ വെളിപ്പെടുത്തി. ഇത് കണ്ടെടുക്കാനായി അബ്രാറിനെയു കൊണ്ട് ആ വീട്ടിലെത്തിയ സുരക്ഷാ സൈനികർക്ക് നേരെ വീടിനുള്ളില്‍ നിന്നും അബ്രാറിൻറെ അനുയായി വെടിവെച്ചു.
തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് നദീം അബ്രാറും അനുയായിയും കൊല്ലപ്പെട്ടത്.






































