gnn24x7

വ്യാജ ആപ്പിൾ എയർപോട്സുകൾ പിടിച്ചെടുത്തു

0
445
gnn24x7

ഡാലസ്: ജൂലൈ 12-ന് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽനിന്നും ആപ്പിളിൻറെ എന്ന് തോന്നിപ്പിക്കുന്ന എയർപോട്സുകൾ കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് സിൻസിനാറ്റിയിൽ നിന്നും പിടിച്ചെടുത്തു. ഒന്നര മില്ല്യൻ ഡോളർ വിലമതിപ്പുള്ള 5000 വ്യാജ ആപ്പിൾ എയർപോട്സുകളും 1372 വ്യാജ ആപ്പിൾ എയർപോഡ്‌സ് പ്രൊകളും ആണ് പിടിച്ചെടുത്തത്. കണ്ടെയ്നറുകൾ കസ്റ്റംസ് ക്ലിയർഎൻസിന്റെ കൂടുതൽ വിശുദ്ധമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആണ് ഇറക്കുമതിചെയ്ത ഉത്പന്നങ്ങൾക്ക് ശരിയായ ട്രേഡ് മാർക്കോ, കമ്പനിക്ക് നിയമപരമായ ലൈസൻസോ ഇല്ല എന്ന് തെളിഞ്ഞത്.

പിടിച്ചെടുത്ത 5 കണ്ടെയ്നറുകളും ടെക്സാസിലുള്ള ബ്രൗസ്‌വിലൽ സിറ്റി യിലേക്കാണ് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിൻറെ സമ്പദ്ഘടനയെ ബാധിക്കുമെന്ന് കസ്റ്റംസ് സ്റ്റാൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസർ ലഫോണ്ട അഭിപ്രായപ്പെട്ടു.

ബാബു പി സൈമൺ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here