gnn24x7

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽനിന്ന് പൗരന്മാരെ വിലക്കിയ നടപടിയിൽ ഇളവുമായി യുഎസ്

0
412
gnn24x7

വാഷിങ്ടൻ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽനിന്ന് പൗരന്മാരെ വിലക്കിയ നടപടിയിൽ യുഎസ് ഇളവ് നൽകി. നേരത്തേ ലെവൽ 4 എന്ന ‘യാത്ര അരുത്’ എന്നതിൽനിന്ന് ലെവൽ 3 എന്ന ‘യാത്ര വേണോ എന്ന് പുനരാലോചിക്കണം’ എന്നതിലേക്കാണ് ഇളവു നൽകിയത്. എഫ്ഡിഎ അംഗീകരിച്ച വാക്സീൻ രണ്ടു ഡോസും എടുത്തവർക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത വളരെക്കുറവാണ്. രോഗം വന്നാൽത്തന്നെ ഗുരുതരമാകാനുള്ള സാധ്യതയും കുറവാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.

സമാന ഇളവ് പാക്കിസ്ഥാനും നൽകിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കോവിഡ് മഹാമാരി സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് ഇളവുകൾ നൽകിയത്. രാജ്യാന്തര യാത്രകൾ നടത്തുന്നതിനു മുൻപ് ദി സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മാർഗനിർദേശങ്ങൾ പരിശോധിക്കണമെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here