ലഖ്‌നൗ: ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ റോഡിൽ ഉറങ്ങുകയായിരുന്ന 18 തൊഴിലാളികളുടെ മേല്‍ ട്രക്ക് കയറി. 18 പേരും മരിച്ചു. ഇന്നലെ രാത്രി ഹരിയാനയിൽ നിന്ന് മടങ്ങുകയായിരുന്ന തൊഴിലാളികൾ യാത്ര ചെയ്ത ബസ് കേടുവന്നു.
തുടര്‍ന്ന് ഇവര്‍ നിര്‍ത്തിയിട്ട ഒരു ബസിന് മുന്നിലായി വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു ഈ വഴി അമിതവേഗത്തിലെത്തിയ ട്രക്ക് ഇവര്‍ക്ക് മുകളിലൂടെ കയറിയത്. മരിച്ചവര്‍ ബീഹാര്‍ സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം.







































