മുൻ എംഎൽഎ, അന്തരിച്ച ഇദ്ദിനബ്ബയുടെ കുടുംബത്തിന് ഐഎസുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുമായി എൻ ഐ എ. ഉള്ളാളിലെ കോൺഗ്രസിന്റെ മുൻ എം.എൽ.എ ബി. എം. ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരിൽ മം എൻ ഐ എ കസ്റ്റഡിയിലെടുത്തു.
ഇദ്ദിനബ്ബയുടെ ചെറുമകൻ അമ്മാർ അബ്ദുൾ റഹ്മാനെ എൻഐഎ ഉദ്യോഗസ്ഥർ ബുധനാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച അവർ മതപരിവർത്തനത്തിന് വിധേയനായ ഇദിനാബ്ബയുടെ മറ്റൊരു പേരക്കുട്ടിയുടെ ഭാര്യയെ ചോദ്യം ചെയ്തിരുന്നു. ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഐ. എസ്. അനുകൂല കൂട്ടായ്മയിൽ പിടിക്കപ്പെട്ട യുവതി അംഗമാണെന്നും സൂചനയുണ്ട്.
അതേസമയം കേരളത്തിലെ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടെന്ന് അറിഞ്ഞു മംഗളൂരു, ബെംഗളൂരു, ശ്രീനഗർ, ബന്ദിപ്പോറ എന്നിവിടങ്ങളിൽ എൻ ഐ എ നടത്തിയ റെയ്ഡിൽ കർണാടക മുൻ എം എൽ എയുടെ പേരകുട്ടി ഉൾപ്പടെ നാലുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

































