ജിദ്ദ: സൗദി അറേബ്യയിൽ വിദേശികൾക്ക് നേരിട്ട് വസ്തു വാങ്ങാൻ അനുമതി. ഇതിനായുള്ള നടപടികൾ അബാഷിറിലൂടെ പൂർത്തിയാക്കേണ്ടതുണ്ട്. വിദേശികൾക്ക് അത്തരം വസ്തു വാങ്ങുന്നതിന് മൂന്ന് വ്യവസ്ഥകളുണ്ട്.
വസ്തു വാങ്ങാൻ പെർമിറ്റ് നേടുകയാണ് ആദ്യം ചെയ്യേണ്ടത്. പെർമിറ്റ് നേടുന്നതിനുള്ള രീതികൾ അബ്ഷിറിൽ വിശദീകരിച്ചിട്ടുണ്ട്. വസ്തു ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സാധുതയുള്ളതും നിയമപരവുമായ താമസ രേഖ ഉണ്ടായിരിക്കണം.
നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഔദ്യോഗിക രേഖകൾ ആവശ്യമാണ്. ഒരാൾക്ക് ഒരു സമയം ഒരു വസ്തു വാങ്ങാൻ മാത്രമേ അനുവാദമുള്ളൂ. അത്തരം ആളുകൾക്ക് രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് ഭൂമിയോ കെട്ടിടങ്ങളോ ഉണ്ടെങ്കിൽ അവർക്ക് മറ്റൊന്ന് എടുക്കാൻ കഴിയില്ല. അബ്ഷിറിലെ പുതിയ സേവനം ‘മൈ സർവീസ്’ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.






































