സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.
എം.സി ജോസഫൈന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുത്തിരിക്കുന്നത്. ജെ മേഴ്‌സിക്കുട്ടിയമ്മ, സതീദേവി, സിഎസ് സുജാത എന്നിവരാണ് പരിഗണന പട്ടികയിലുണ്ടായിരുന്നത്.