തങ്ങളുടെ ഓഫീസുകളിൽ അഫ്ഗാനിസ്ഥാൻ പതാക തന്നെ തുടരണമെന്ന ആവശ്യവുമായി അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
താലിബാൻ പതാക ബഹിഷ്കരിച്ച് അഫ്ഗാൻ പതാകയുമേന്തി പ്രതിഷേധിച്ച ആളുകൾക്ക് നേരെയാണ് താലിബാനികൾ വെടിയുതിർത്തത്. സംഭവത്തിൽ എത്ര പേർ മരണപ്പെട്ടെന്നോ എത്ര പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നോ വ്യക്തമല്ല.





































