ന്യൂഡൽഹി: ആഗസ്റ്റ് 24 വരെ ഒരാഴ്ചത്തേക്ക് ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ നിർദേശിച്ചിരുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.
ഫ്ലൈറ്റ് റദ്ദാക്കലിനെക്കുറിച്ച് എല്ലാ യാത്രക്കാരെയും അറിയിച്ചിട്ടുണ്ടെന്നും കാരിയർ പ്രവർത്തനം പുനരാരംഭിച്ചുകഴിഞ്ഞാൽ റീഫണ്ടുകളോ മറ്റ് ഫ്ലൈറ്റുകളിൽ താമസമോ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു.
യുഎഇയുടെ കോവിഡ് മാനദണ്ഡപ്രകാരം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ 48 മണിക്കൂറിന് മുമ്പെടുത്ത RT-PCR ടെസ്റ്റ് കൂടാതെ എയർപ്പോർട്ടിൽ നിന്നെടുക്കുന്ന റാപിഡ് PCR ടെസ്റ്റും വേണം. എന്നാൽ ഇത് പാലിക്കാതെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരനെ ദുബായിൽ എത്തിച്ചതിനെ തുടർന്നാണ് യുഎഇ ഇൻഡിഗോക്ക് പ്രവേശന വിലക്കേർപ്പെടുത്തിയത്.