gnn24x7

അബുദാബിയിലെ പൊതുയിടങ്ങളിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനാനുമതി

0
549
gnn24x7

അബുദാബി: അബുദാബിയിലെ പൊതുയിടങ്ങളിൽ വെള്ളിയാഴ്ച മുതൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ദേശീയ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

വാക്സിനെടുത്തശേഷം നടത്തുന്ന പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചവർക്കാണ് അൽഹൊസൻ ആപ്പിൽ പച്ചനിറം തെളിയുക. ഇതുണ്ടെങ്കിൽ മാത്രമായിരിക്കും ഷോപ്പിങ് മാളുകൾ, കഫേകൾ, ജിമ്മുകൾ, ഹെൽത്ത് സെന്ററുകൾ, റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവേശനം അനുവദിക്കുക. പൊതുയിടങ്ങളിലെ പ്രവേശനാനുമതി പരിധിയുടെ 80 ശതമാനമാക്കി ഉയർത്തിയിട്ടുമുണ്ട്.

gnn24x7