gnn24x7

ജയ് ഹോ ഒടിടി പ്ലാറ്റ് ഫോമിന്‍റെ പ്രീമിയര്‍ ചിത്രം ലാഫിംങ് ബുദ്ധ തിരുവോണദിനത്തിൽ

0
306
gnn24x7

വാഴൂർ ജോസ്

കുറേ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വരുന്ന മുഴുനീള ഹ്യൂമര്‍  ചിത്രമായ ലാഫിംഗ് ബുദ്ധ തിരുവോണദിനത്തിൽ റിലീസ് ചെയ്യുന്നു. നിജു സോമന്‍ ആണ്  സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രചന ഹരി. പി. നായരാണ്. ചാവറ ഫിലിംസ്, ന്യൂസ് പേപ്പര്‍ ബോയ്സ് എന്നി ബാനറില്‍ സിബി ചവറയും രഞ്ജിത്ത് നായരും നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ,സംഭാഷണം സുനീഷ് വാരനാടാണ്.

ജയ് ഹോ ഓടിടി പ്ലാറ്റ് ഫോം ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് രമേശ് പിഷാരടിയും ഐശ്വര്യ ലക്ഷ്മിയുമാണ്.ജയകൃഷ്ണന്‍, ഡയാന എസ് ഹമീദ്, മന്‍രാജ്, വിനോദ് കോതമംഗലം,മഞ്ജു പത്രോസ്, മുഹമ്മദ് ഫൈസല്‍, മാസ്റ്റര്‍ ഡിയോന്‍, മാസ്റ്റര്‍ ഡാനില്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here