gnn24x7

സാമൂഹിക മാധ്യമത്തിലൂടെ താലിബാന് പിന്തുണ; 14 പേര്‍ അറസ്റ്റിലായി

0
535
gnn24x7

ഗുവഹാട്ടി: താലിബാന് സാമൂഹിക മാധ്യമത്തിലൂടെ പിന്തുണ അറിയിച്ച 14 പേരെ അസമില്‍ പോലീസ് അറസ്റ്റു ചെയ്തു. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിനുശേഷമാണ് പിന്തുണ അറിയിച്ചുള്ള പോസ്റ്റുകള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കംരുപ്, ധുബ്രി, ബാര്‍പെട്ട ജില്ലകളില്‍നിന്ന് രണ്ടുപേരെ വീതവും ധാരങ്, കഛാര്‍, ഹെയ്‌ലകണ്ടി, സൗത്ത് സല്‍മാര, ഹോജായ്, ഗോള്‍പാര ജില്ലകളില്‍നിന്ന് ഓരോരുത്തരെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ വിദ്യാര്‍ഥിയാണെന്ന് പോലീസ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here