gnn24x7

മൃഗസ്‌നേഹി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോഡലിന് ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ പരിക്ക്; പുലികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്ന് മൃഗസംരക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ

0
622
gnn24x7

ബെര്‍ലിന്‍: മൃഗസംരക്ഷണ കേന്ദ്രത്തിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ മോഡലിന് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ജര്‍മനിയിലെ നെബ്രയില്‍ പ്രായമേറിയ മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു സംഭവം. ജസീക്ക ലെയ്‌ഡോല്‍ഫ് എന്ന മോഡലാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്.

പുലികളെ സംരക്ഷിക്കുന്ന മേഖലയ്ക്ക് സമീപത്തേക്ക് മോഡലായ ജസീക്ക ലെയ്‌ഡോള്‍ഫ് സ്വമേധയ ഇറങ്ങിയപ്പോഴാണ് ആക്രമണത്തിനിരയായത്. ട്രോയ്, പാരിസ് എന്നീ പുലികളാണ് ജസീക്കയെ ആക്രമിച്ചത്. പുലികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും അത് അവഗണിച്ചാണ് അവയുടെ സമീപത്തേക്ക് ജസീക്ക പോയതെന്നുമാണ് സംഭവത്തെ കുറിച്ച് മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ ബിര്‍ഗിറ്റ് സ്റ്റാച്ചേ പറഞ്ഞത്.

ആക്രമണ സ്ഥലത്ത് നിന്ന് ഹെലികോപ്ടറിലാണ് ജസീക്കയെ ആശുപത്രിയിലേക്ക് മാറ്റിയത്. പുലികള്‍ തന്റെ കഴുത്തിലും തലയിലും ചെവിയിലും കടിച്ചതായി ജസീക്ക ബിബിസിയോട് പ്രതികരിച്ചു. പ്രമുഖ മോഡലായ ജസീക്ക ലെയ്‌ഡോള്‍ഫ് വെബ്‌സൈറ്റില്‍ മൃഗസ്‌നേഹി എന്നാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here