gnn24x7

അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ നിരോധിക്കും; സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് ഇപ്പോൾ തന്നെ തട‍ഞ്ഞിട്ടുണ്ട്

0
411
gnn24x7

കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ നിരോധിക്കുമെന്നും സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് ഇപ്പോൾ തന്നെ തട‍ഞ്ഞിട്ടുണ്ടെന്നും 2012ലെ പുലിറ്റ്സർ സമ്മാന ജേതാവ് കൂടിയായ ഫൊട്ടോഗ്രാഫർ മസൂദ് ഹൊസൈനി പറഞ്ഞു. അഫ്ഗാനിൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫറായി ജോലി ചെയ്യുകയായിരുന്ന മസൂദ് താലിബാൻ അധികാരമേറ്റെടുത്ത അഫ്ഗാനിൽ നെതർലൻഡിലേക്ക് പലായനം ചെയ്തിരുന്നു.

‘മാധ്യമങ്ങളുടെ പ്രവർത്തനം താലിബാൻ ഘട്ടംഘട്ടമായി നിരോധിക്കുമെന്നത് ഉറപ്പാണെന്നും അവരത് സാവധാനം നടപ്പാക്കുമെന്നും അഫ്ഗാനിൽ ദിവസം ചെല്ലുംതോറും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുകയാണെന്നും കാബൂൾ പിടിച്ചടക്കിയ ശേഷം താലിബാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ത്രീകളുൾപ്പെടെയുള്ള മാധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിക്കുമെന്ന് പറഞ്ഞിരുന്നത് വിശ്വസിക്കാനാവില്ല’ എന്നും മസൂദ് ഹൊസൈനി ചൂണ്ടിക്കാട്ടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here