ന്യൂഡൽഹി: സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്ട്രേഷനാണ് ആരംഭിക്കുന്നത്.
ഇതോടെ ബിഎച്ച് രജിസ്‌ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ ഇനി റീ രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല.പഴയ ചട്ടപ്രകാരം രജിസ്റ്റർ ചെയ്ത വാഹനത്തിന് സംസ്ഥാനത്തിന് പുറത്ത് 12 മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ല.പുതിയ സംവിധാനത്തിലൂടെ ഈ അസൗകര്യം മാറിക്കിട്ടും.
പുതിയ വാഹന രജിസ്ട്രേഷൻ സംവിധാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സൈനിക-സുരക്ഷ ഉദ്യോഗസ്ഥര്‍ നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രയോജനപ്പെടുത്താനാവും.വാഹന ഉടമയ്ക്കു ഓൺലൈനായി ഈ സംവിധാനം ഉപയോഗിക്കാം.






































