ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിന് നേരെ ലാത്തി വീശി പൊലീസ്. ഹരിയാനയിലെ കർണാൽ ടോൾ പ്ലാസയിൽ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് ലാത്തി വീശിയതോടെ പത്തിലേറെ പേർക്ക് പരിക്കേറ്റു, ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ചു ചേർത്ത ബി ജെ പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കർഷകർ പ്രതിഷേധം നടത്തിയത്. അതേസമയം സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തിയിട്ടുണ്ട്.