കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വദേശി ജോലിക്കാര്‍ക്ക് 40,000 ദിനാര്‍ വരെ (ഒരു കോടിയോളം ഇന്ത്യന്‍ രൂപ) പലിശയില്ലാതെ ഉപഭേക്തൃ ലോണുകള്‍ ഉള്‍പ്പെടെ വ്യക്തിഗത വായ്പകൾ നല്‍കാന്‍ ബാങ്കുകള്‍ രംഗത്ത്. അല്‍ റായ് ദിനപ്പത്രം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
25,000 മുതല്‍ 40,000 വരെ കുവൈറ്റ് ദിനാര്‍ പലിശ രഹിത വായ്പനൽകുമ്പോൾ കൃത്യമായ തിരിച്ചടവുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് വിവിധ ഇന്‍സെന്റീവുകൾ ലഭിക്കുമെന്നും ബാങ്കുകള്‍ പ്രഖ്യാപിച്ചു.
പലിശ രഹിത വായ്പ ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കുവൈറ്റിലെ ഏതെങ്കിലും സ്ഥാപനത്തില്‍ കൃത്യമായ ശമ്പളത്തിന് ജോലി ചെയ്യുന്ന കുവൈറ്റ് സ്വദേശി ആയിരിക്കണമെന്നതാണ്.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഏതെങ്കിലും കാരണത്താല്‍ ബാങ്ക് ലോണുകളുടെ തിരിച്ചടവ് മുടങ്ങിയ ആളായിരിക്കരുത് അപേക്ഷകനെന്നും വ്യവസ്ഥയുണ്ട്.






































