ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ഇനി രാജ്യത്ത് ആറുമാസം വരെ താമസിക്കാൻ കഴിയും എന്ന് യുഎഇ. നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യം വിടണമായിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം ജോലി നഷ്ടപ്പെട്ടതിന് ശേഷം മൂന്ന് മുതൽ ആറ് മാസം വരെ ആളുകളെ തുടരാൻ അനുവദിക്കുന്നു.
ഈ പ്രഖ്യാപനം ജീവനക്കാർക്ക് ഒരു വലിയ ആശ്വാസം നൽകുന്നു, കാരണം ഇത് മറ്റൊരു ജോലി തേടാൻ അവർക്ക് ധാരാളം സമയം നൽകും എന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സ്യൂദി പറഞ്ഞു.
രാജ്യത്തെ പ്രതിഭകളെ നിലനിർത്തുന്നതിനായി 50 -ആം വർഷത്തെ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഇത് പ്രഖ്യാപിച്ചത്.








































