ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ 20 വിദ്യാര്‍ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തിന് ശേഷം സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ 120 കുട്ടികളെ പരിശോധിച്ചത്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്‌കൂള്‍ അടച്ചുപൂട്ടി അണുവിമുക്തമാക്കണമെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.എ. സുബ്രമണ്യന്‍ നിര്‍ദേശിച്ചു.
കുട്ടികളുടെയും വിദ്യാര്‍ഥികളുടെയും ആവശ്യത്തെ തുടർന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറന്നത്. തുറക്കുന്നതിന് മുമ്പ് സ്‌കൂളുകള്‍ അണുവിമുക്തമാക്കുകയും കൊവിഡ് മുന്‍കരുതലുകളെടുക്കുകയും ചെയ്തിരുന്നു.