കോഴിക്കോട്: ഹരിതയിലെ മുന്‍ഭാരവാഹികള്‍ക്ക് ഉപദേശവുമായി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദ്. ലിംഗ രാഷ്ട്രീയമല്ല, സമുദായ രാഷ്ട്രീയമാണ് മുസ്‌ലിം ലീഗ് മുന്നോട്ടുവയ്ക്കുന്നതെന്നും മുസ്‌ലിം ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്‍ലിം ആണെന്നത് മറക്കരുതെന്നും നൂര്‍ബീന റഷീദ് പറഞ്ഞു. സി.എച്ച്. അനുസ്മരണ സെമിനാറിലായിരുന്നു നൂര്‍ബീനയുടെ പരാമര്‍ശം.
കുടുംബത്തിനുവേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് മുസ്‌ലിം ലീഗിലെ മാതൃകയെന്നും സമുദായത്തെ മറന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തരുതെന്നും അവർ പരാമർശിച്ചു.







































