ന്യൂഡൽഹി: സിപിഐയുടെ യുവ നേതാവ് കനയ്യ കുമാറും ഗുജറാത്ത് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം ഇരുവരും ഭഗത്‍സിങ് പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഇരുവർക്കും അംഗത്വം നൽകി.
ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് രാജ്യത്തെ തന്നെ പ്രധാന തീപ്പൊരി യുവനേതാവായ കനയ്യ സിപിഐ വിട്ടത്.








































