ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു പ്രശ്‌നം പരിഹരിക്കാൻ ഡിസംബറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തും.
അണക്കെട്ടിന്റെ ബലപ്പെടുത്തലും അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും യോഗം ചർച്ച ചെയ്യുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, തമിഴ്‌നാട് ജലവിഭവ മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ എസ്.ദുരൈമുരുഗൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പുതിയ അണക്കെട്ട് എന്ന തീരുമാനത്തിൽ എത്തിച്ചേരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.







































