gnn24x7

മുല്ലപ്പെരിയാർ ഡാമിലെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു

0
230
gnn24x7

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ കൂടി തുറന്നു. 1, 5, 6 എന്നീ ഷട്ടറുകളാണ് 40 സെന്റിമീറ്റര്‍ ഉയർത്തിയത്.

1,299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കാനാണ് തമിഴ്നാടിന്റെ തീരുമാനം. ഇതോടെ ആറു ഷട്ടറുകളിൽക്കൂടി 2,974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും.

പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here