gnn24x7

ലൂക്കൻ മലയാളി ക്ലബിന്റെ ചാരിറ്റി ഭവനപദ്ധതിയുടെ സമ്മാന കൂപ്പൺ ഉദ്ഘാടനം ചെയ്തു

0
632
gnn24x7

ഡബ്ലിൻ: നാട്ടിലൊരു നിർധന കുടുംബത്തിന് ഭവനം നിർമ്മിക്കുവാൻ ലൂക്കൻ ക്ലബ്‌ ആവിഷ്കരിച്ച സമ്മാന കൂപ്പൺ പദ്ധതിക്ക് തുടക്കമായി. ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ജോസഫ് കളപ്പുരക്കൽ,പ്രസിഡണ്ട്‌ റെജി കുര്യനിൽ നിന്നും ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ, എക്സിക്യൂട്ടീവ്  കമ്മിറ്റി  അംഗങ്ങളായ ബിനോയ്‌ കുടിയിരിക്കൽ, ഉദയ് നൂറനാട്, പ്രിൻസ്‌ അങ്കമാലി, സിറിൾ തെങ്ങുംപള്ളിൽ എന്നിവർ നേതൃത്വം നൽകി. ലൂക്കൻ മലയാളി ക്ലബ്ബിന്റെ ക്രിസ്മസ് നവവത്സരാഘോഷത്തോടനുബന്ധിച്ച്‌ 2022 ജനുവരി  3 ന് താലാ കിൽമന ഹാളിൽ വച്ച്  കൂപ്പൺ  നറുക്കെടുപ്പ് നടക്കും. 400 കൂപ്പൺ മാത്രമുള്ള ഈ സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനം ഒരു പവൻ  സ്വർണ്ണനാണയവും, രണ്ടാം സമ്മാനം അര പവൻ  സ്വർണ്ണ നാണയവും, മൂന്നാം സമ്മാനം 100 യൂറോ വീതം 3 പേർക്കുമായി നൽകപ്പെടും.ഈ സമ്മാനപദ്ധതിയിൽ ഭാഗഭാക്കുവാൻ ബന്ധപ്പെടുക.

റെജി കുര്യൻ :0 87 778 8120

റോയി പേരയിൽ : 0 87 669 4782

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here