gnn24x7

ചലച്ചിത്ര–സീരിയൽ താരം കോഴിക്കോട് ശാരദ അന്തരിച്ചു

0
647
gnn24x7

കോഴിക്കോട്: ചലച്ചിത്ര–സീരിയൽ താരം കോഴിക്കോട് ശാരദ (75) അന്തരിച്ചു. മെഡിക്കൽകോളജിൽ റിട്ട. നഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം മെഡിക്കൽകോളജ് അത്യാഹിത വിഭാഗത്തിൽ.

1979ൽ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സല്ലാപത്തിൽ മനോജ്.കെ.ജയന്റെ അമ്മയുടെ വേഷത്തിൽ മികച്ച പ്രകടനം നടത്തി. ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടൻ മാമ്പഴം, കുട്ടിസ്രാങ്ക് തുടങ്ങിയ എൺപതോളം സിനിമകളിൽ അഭിനയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here