തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറി നവംബർ 11ന് അതിരാവിലെ തമിഴ്നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മധ്യ കിഴക്കൻ അറബികടലിൽ നിലനിന്നിരുന്ന തീവ്ര ന്യൂനമർദം മധ്യ അറബിക്കടലിൽ ന്യൂനമർദമായി (Well Marked Low Pressure Area) ശക്തി കുറഞ്ഞു. അടുത്ത 3 ദിവസം പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി സാധാരണ മഴ തുടരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു..





































