റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ : മെൽബണിലെ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രണ്ട് ദിവസം മുൻപ് അനാച്ഛാദനം ചെയ്ത രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമക്ക് കേടുപാടുകൾ വരുത്തി നശിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു. ലോകം മുഴവൻ ബഹുമാനപൂർവ്വം ആദരിക്കുന്ന, ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി രാഷ്ട്രപിതാവ് ആയി ആദരിക്കുന്ന മഹാത്മ ഗാന്ധിയുടെ പ്രതിമ തകർക്കുവാൻ നടത്തിയ ശ്രമത്തെ നവോദയ ശക്തമായി അപലപിക്കയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ സാമൂഹ്യ വിരുദ്ധ ശക്തികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും നവോദയ ഓസ്ട്രേലിയ ആവശ്യപ്പെടുന്നു.









































