gnn24x7

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; സ്‌കൂളുകളും കോളേജുകളും അടച്ചിടുന്നു

0
567
gnn24x7

വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെയും (Delhi) സമീപ നഗരങ്ങളിലെയും എല്ലാ സ്‌കൂളുകളും (School) കോളേജുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ അറിയിച്ചു.

വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടി. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷമാണ് ദല്‍ഹിയിലെ വായുമലിനീകരണം അതിരൂക്ഷമായത്. അതേസമയം ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഓഫീസുകൾ 50 ശതമാനം ആളുകൾ വർക്ക് ഫ്രം ഹോം നടത്തണമെന്നും എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നഗരത്തില്‍ നിര്‍മാണ, വ്യവസായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ദല്‍ഹി സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here