gnn24x7

ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരണം: സുപ്രീം കോടതി

0
455
gnn24x7

ന്യൂഡൽഹി: ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ ഏര്‍പ്പെടുത്തിയ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. നിലവിൽ വായു നിലവാരം മെച്ചപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇപ്പോഴും വായു മോശാവസ്ഥയില്‍ തുടരുകയാണെന്നും മലിനീകരണം തടയുന്നതിനു ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്നു വായുനിലവാര സൂചിക 280 രേഖപ്പെടുത്തി. കഴിഞ്ഞ 23 ദിവസത്തെ ഏറ്റവും മെച്ചപ്പെട്ട നിലയാണിത്. എന്നാല്‍ ഇതില്‍ ആശ്വസിക്കേണ്ടെന്നും വായു നിലവാരം 200ന് താഴെയെങ്കിലും എത്തിയാലേ നിയന്ത്രണങ്ങള്‍ നീക്കാനാകൂ എന്നും സുപ്രീം കോടതി പറഞ്ഞു.

ആയിരക്കണക്കിനു രൂപ തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാനങ്ങൾ പിരിക്കുന്നുണ്ടെന്നും നിയന്ത്രണങ്ങള്‍ മൂലം പ്രതിസന്ധിയിലാകുന്ന തൊഴിലാളികളെ സഹായിക്കാന്‍ തൊഴിലാളി ക്ഷേമ നിധിയിലെ ഫണ്ട് ഉപയോഗപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വായുനിലവാരത്തില്‍ ഓരോ കാലത്തുമുണ്ടാകുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി കാണാനും അതിനനുസരിച്ചു നടപടികള്‍ സ്വീകരിക്കാനും കഴിയണമെന്നും കോടതി വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here