യൂറോപ്പിന് പുറത്തുള്ള വിദേശ നഴ്സുമാരുടെ രെജിസ്ട്രേഷൻ നടപടികളിലെ വലിയ കാലതാമസം സംബന്ധിച്ചു ഏറെ പരാതികൾ ഉയർന്നു വന്നിരുന്നു. ഡിസിഷൻ ലെറ്റർ ലഭിക്കാൻ പലപ്പോഴും ഒൻപതു മാസങ്ങൾ വരെ എടുക്കുന്നതാണ് പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അയർലണ്ടിലെ പ്രവാസി നഴ്സുമാരുടെ സംഘടനയായ മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ഒരു ഓൺലൈൻ പെറ്റീഷൻ തുടങ്ങുകയും ഇന്ത്യയിൽ നിന്നും സിംബാബ്‌വെ, നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 714 പേർ ഒപ്പുവച്ച പരാതിയുടെ റിപ്പോർട്ട് നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡ് (NMBI)നു സമർപ്പിക്കുകയും ചെയ്തിരുന്നു.

അതിന്റെ തുടർച്ചയായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ഡിസംബർ 7ന് നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡ് (NMBI) സി ഇ ഒ ഷീല മക്ക്ലെലാൻണ്ടുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്‌വേർഡ് മാത്യൂസിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യുകയും പ്രശ്‌നം എത്രയും വേഗം പരിഹിക്കണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഈ ആവശ്യത്തിന്മേൽ ഉടനടി തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് NMBI.
രെജിസ്ട്രേഷൻ കേസ് ഓഫിസർ (ഗ്രേഡ് 4) പത്തു ഫുൾ ടൈം പുതിയ തസ്തികൾ (3 പെർമെനന്റ്, 7 താൽക്കാലികം) NMBI കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തു. ഈ ലിങ്കിൽ വിവരങ്ങൾ ലഭ്യമാണ്: https://www.nmbi.ie/What-We-Do/Job-Vacancies/Registration-Case-Officer-(Grade-IV) നഴ്സിംഗ് ബോർഡിന്റെ ഈ നടപടിക്ക് മൈഗ്രന്റ് നഴ്സസ് അയർലണ്ട് നന്ദി പറയുകയും അത് നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാവുമെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു