gnn24x7

നവോദയ ഓസ്ട്രേലിയ, സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

0
775
gnn24x7

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

മെൽബൺ : നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കവിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഡെന്നി തോമസ്സും (വിക്ടോറിയ) രണ്ടാം സ്ഥാനം ആശാ മുരളിയും (സിഡ്ണി), ചെറുകഥ വിഭാഗത്തിൽ ഒന്നാം സ്ഥാനം അജി പി ജോസും (വിക്ടോറിയ) രണ്ടാം സ്ഥാനം ശൈലജ വർമ്മയും (വിക്ടോറിയ) കരസ്ഥമാക്കി. ഉപന്യാസ മൽസരത്തിൽ ഒന്നാം സ്ഥാനം ശൈലജ വർമ്മയും (വിക്ടോറിയ) രണ്ടാം സ്ഥാനം ഗെയാ ജോർജും (വിക്ടോറിയ) നേടി.

കവിതാ വിഭാഗത്തിൽ സ്മൃതി കൃഷ്ണയ്ക്കും ചെറുകഥാ വിഭാഗത്തിൽ ഡെന്നി തോമസിനും ഉപന്യാസ രചനയ്ക്ക് ഷിബു തളിയത്തും പ്രോൽസാഹന സമ്മാനത്തിന് അർഹരായി. കേരളത്തിലെ സാമൂഹ്യ, സാംസ്കാരിക, സാഹിത്യ രംഗത്തുള്ള പ്രമുഖരാണ് മൂല്യനിർണയം നടത്തി വിജയികളെ തീരുമാനിച്ചത്. വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ നവോദയ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വച്ച് വിതരണം ചെയ്യുമെന്ന് നവോദയ ഭാരവാഹികൾഅറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here