gnn24x7

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു; 2,135 ഒമിക്രോൺ ബാധിതര്‍

0
426
gnn24x7

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം 534 മരണങ്ങളും സ്ഥിരീകരിച്ചു. 15,389 പേർ രോഗമുക്തരായി.

നിലവിൽ 2,14,004 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,82,551‌. രാജ്യത്താകെ ഇതുവരെ 147.72 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 2135 ആയി.

gnn24x7