gnn24x7

അയർലൻഡിൽ സീറോമലബാർ കമ്മ്യൂണിറ്റിക്കു വേണ്ടി ആദ്യമായി സംഘടന രൂപീകരിച്ചു

0
730
gnn24x7

അയർലണ്ടിലേക്ക് മലയാളികളുടെ കുടിയേറ്റം ആരംഭിച്ചിട്ട് 20 വർഷങ്ങളിൽ കൂടുതലായി. ഈ കാലയളവിനുള്ളിൽ പല ലക്ഷ്യങ്ങൾക്കായി പലവിധത്തിലുള്ള സംഘടനകളും പ്രസ്ഥാനങ്ങളും ഈ രാജ്യത്ത്  രൂപംകൊണ്ടു. ഇപ്പോൾ ആദ്യമായാണ് സീറോ മലബാർ അംഗങ്ങൾക്കായി അൽമായരുടെ നേതൃത്വത്തിൽ  ഒരു പുതിയ സംഘടന അയർലൻഡിൽ രൂപമെടുത്തത്. ലൂക്കനിൽ ശനിയാഴ്ച ചേർന്ന  പൊതുയോഗത്തിൽ വച്ച് “സീറോ മലബാർ കമ്മ്യൂണിറ്റി അയർലൻഡ്” (SMCI) ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു.

 കഴിഞ്ഞ രണ്ടു വർഷത്തോളമായി പ്രവർത്തിക്കുന്ന വാട്സപ്പ് കൂട്ടായ്മയാണ്  ഇപ്പോൾ സംഘടനയായി മാറിയത്. അയർലണ്ടിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ ക്ഷേമ ങ്ങൾക്കും, താൽപര്യങ്ങൾക്കും, നീതിപൂർവകമായ ഇടപെടലുകൾക്കും സംഘടന നേതൃത്വം നൽകുമെന്നും, ഭാവി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഊർജിതവും ആക്കുമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.

പ്രസിഡൻറ്- ജോർജ് പല്ലിശ്ശേരി (ലുക്കൻ)
സെക്രട്ടറി- ബിജു സെബാസ്റ്റ്യൻ (ബ്ലാഞ്ചസ്ടൗൺ)
ട്രഷറർ- ലൈജു ജോസ് (ഫിബ്സ്‌ബറോ)

PRO- സന്തോഷ് ( കോർക്ക്  )

എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്:

ജോസൺ ( ദ്രോഗഡാ),
ബിനു തോമസ് (കോർക്ക്),
ജെറിൻ ജോയ് (ബ്ലാഞ്ചസ്‌ടൌൺ),
സാജു സി.കെ. ( താല),
ജോസ്‌കുട്ടി ( ഫിബ്സ്‌ബോറോ).

https://www.facebook.com/smcireland

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here