തൃശൂർ: പൊലീസിന്റെ ഭാഷ കേട്ടാൽ അറപ്പുളവാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ എസ്ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ ഓൺലൈനായി പ്രസംഗിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്.
‘കാലം മാറിയെങ്കിലും പൊലീസ് സേന മാറ്റം ഉൾക്കൊള്ളണം. ആധുനിക പരിശീലനം ലഭിച്ചിട്ടും പഴയതിന്റെ ചില തികട്ടലുകൾ അപൂർവം ചിലരിൽ ഉണ്ട്. അത് പൊതുവേ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണം. പരിശീലനം ശരിയായ നിലയിൽ അല്ലെങ്കിൽ സമൂഹത്തിന് ആപത്താണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നതിനാലാണ് തുടക്കത്തിലേ ഓർമിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

































