ബീഹാറിലെ ഭാഗൽപൂരില്‍ മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ 9 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 11.30 നാണ് സംഭവം നടന്നത്. നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽ പെട്ടത്.
സ്ഫോടനത്തില്‍ പരിക്കേറ്റവർ ഭാഗൽപൂരിരിലെ ജവഹർലാൽ നെഹ്‌റു കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തില്‍ സമീപത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.






































